Pages

October 10, 2010

'ഒരിടത്തൊരു പോസ്റ്റ്മാന്‍';ഒരു ഗ്രാമീണ രാഷ്ട്രിയ സിനിമ

                       ഷാജി അസീസിയുടെ രണ്ടാമത്തെ ചിത്രമായ 'ഒരിടത്തൊരു പോസ്റ്റ്മാന്‍' മലയാളസിനിമയുടെ തനിമ കാത്തു. ഒരു ഗ്രാമത്തില്‍ മടിയനായ പേസ്റ്റ്മാന്‍ ആയി ഇന്നസെന്റ് എത്തുബോള്‍ അച്ഛന്റെ പ്രശ്‌നങ്ങളുമായി ചുറ്റികറങ്ങുന്ന രഘു എന്ന മകനായി കുഞ്ചാക്കോയും എത്തുന്നു. കത്തുകള്‍ ലക്ഷ്യസാഥാനത്ത് എത്ത്ിക്കാത്ത പോസ്റ്റ്മാന്‍ ഗംഗാദരന്‍, ഒരു ഫുട്ടബോള്‍ ആരാധകന്‍ കൂടിയാണ്.. തന്റെ ചിരകാല അഭിലാഷമായ ഗവണ്‍മെന്റ ജോലിക്കുള്ള ഇന്റര്‍വ്യൂ കാര്ഡ് സമയത്തു നല്‍കാത്തില്‍ പിണങ്ങി രഘു വീടു വിട്ടു ഇറങ്ങുന്നതിലൂടെയാണ് കഥ വഴിതിരിവില്‍ എത്തുന്നത്.
                 പല സാമൂഹിക പ്രശ്‌നങ്ങളെയും കുറച്ചു സംസാരിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്.പക്ഷേ എത്രത്തോളും വിജയിച്ചിട്ടുണ്ട് എന്നു കണ്ടറിയണം. യാസിന്‍ മുബാറക്ക് എന്ന ശരത് അഭിനയിക്കുന്ന മനുഷ്യസ്‌നേഹിയായ ഫോട്ടോഗ്രാഫര്‍ മുസലീം നാമം കൊണ്ടു മാത്രം തീവ്രവാദിയാക്കപ്പെടുന്നു. തന്റെ അച്ഛന്റെ അഭിലാഷപ്രകാരം യാസിറിനെ അന്വഷിച്ചുപേകുന്ന രഘുവും  തീവ്രവാദിയായി ചിത്രീകരിക്കപ്പെടുന്നു.
                     ലോട്ടറി കൊണ്ട് കടക്കെണിയില്‍ അകപ്പെടുന്നവരുടെ ജീവിതങ്ങള്‍ ചിത്രത്തില്‍ വരച്ചു കാണിക്കുന്നുണ്ട്. സലീംകുമാര്‍ റിയലിറ്റി ഷോയില്‍ വേട്ടു ചോദിക്കുന്ന മത്സരാറ്ഥികളെ കുറിച്ചു പറയുന്നത്: 'പാവം പിള്ളേര്‍, അവര്‍ വോട്ടിനു വേണ്ടി തെണ്ടുന്നതു കണ്ടാല്‍, ഇല്ലാത്ത കാശിനു റീച്ചാര്‍ജ് ചെയ്യാന്‍ തോന്നും. '.തീവ്രവാദത്തെ മുസ്ലിം സ്വത്ത്വത്തില്‍ നിന്നു അകറ്റാന്‍ സംവിധായകന്‍ ശ്രമിക്കുന്നു.
നിലവാരമുള്ള തമാശകള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് സിനിമ.അവര്‍ത്തന വിരസതയുള്ള ചളികളല്ല  സുരാജ് ഇത്തില്‍ പയറ്റിയിരിക്കുന്നത്. തീവ്രവാദത്തെയും നമ്മുടെയെല്ലാം പെതുബേധത്തെയും സുരാജ് തമാശയിലൂടെ വിവിമര്‍ശിക്കുന്നു. എല്ലാത്തിലും ഉപരി ഇതു ചെയ്യാന്‍ ശ്രമിച്ച സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ശിക്കാര്‍,എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നി പുതിയ സിനിമകള്‍ ചിത്രീകരിച്ച തൊടുപുഴയില്‍ തന്നെയാണു  'ഒരിടത്തൊരു പോസ്റ്റ്മാനും ചിത്രകരിച്ചത്.

2 comments: