Pages

October 10, 2010

'ഒരിടത്തൊരു പോസ്റ്റ്മാന്‍';ഒരു ഗ്രാമീണ രാഷ്ട്രിയ സിനിമ

                       ഷാജി അസീസിയുടെ രണ്ടാമത്തെ ചിത്രമായ 'ഒരിടത്തൊരു പോസ്റ്റ്മാന്‍' മലയാളസിനിമയുടെ തനിമ കാത്തു. ഒരു ഗ്രാമത്തില്‍ മടിയനായ പേസ്റ്റ്മാന്‍ ആയി ഇന്നസെന്റ് എത്തുബോള്‍ അച്ഛന്റെ പ്രശ്‌നങ്ങളുമായി ചുറ്റികറങ്ങുന്ന രഘു എന്ന മകനായി കുഞ്ചാക്കോയും എത്തുന്നു. കത്തുകള്‍ ലക്ഷ്യസാഥാനത്ത് എത്ത്ിക്കാത്ത പോസ്റ്റ്മാന്‍ ഗംഗാദരന്‍, ഒരു ഫുട്ടബോള്‍ ആരാധകന്‍ കൂടിയാണ്.. തന്റെ ചിരകാല അഭിലാഷമായ ഗവണ്‍മെന്റ ജോലിക്കുള്ള ഇന്റര്‍വ്യൂ കാര്ഡ് സമയത്തു നല്‍കാത്തില്‍ പിണങ്ങി രഘു വീടു വിട്ടു ഇറങ്ങുന്നതിലൂടെയാണ് കഥ വഴിതിരിവില്‍ എത്തുന്നത്.
                 പല സാമൂഹിക പ്രശ്‌നങ്ങളെയും കുറച്ചു സംസാരിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്.പക്ഷേ എത്രത്തോളും വിജയിച്ചിട്ടുണ്ട് എന്നു കണ്ടറിയണം. യാസിന്‍ മുബാറക്ക് എന്ന ശരത് അഭിനയിക്കുന്ന മനുഷ്യസ്‌നേഹിയായ ഫോട്ടോഗ്രാഫര്‍ മുസലീം നാമം കൊണ്ടു മാത്രം തീവ്രവാദിയാക്കപ്പെടുന്നു. തന്റെ അച്ഛന്റെ അഭിലാഷപ്രകാരം യാസിറിനെ അന്വഷിച്ചുപേകുന്ന രഘുവും  തീവ്രവാദിയായി ചിത്രീകരിക്കപ്പെടുന്നു.
                     ലോട്ടറി കൊണ്ട് കടക്കെണിയില്‍ അകപ്പെടുന്നവരുടെ ജീവിതങ്ങള്‍ ചിത്രത്തില്‍ വരച്ചു കാണിക്കുന്നുണ്ട്. സലീംകുമാര്‍ റിയലിറ്റി ഷോയില്‍ വേട്ടു ചോദിക്കുന്ന മത്സരാറ്ഥികളെ കുറിച്ചു പറയുന്നത്: 'പാവം പിള്ളേര്‍, അവര്‍ വോട്ടിനു വേണ്ടി തെണ്ടുന്നതു കണ്ടാല്‍, ഇല്ലാത്ത കാശിനു റീച്ചാര്‍ജ് ചെയ്യാന്‍ തോന്നും. '.തീവ്രവാദത്തെ മുസ്ലിം സ്വത്ത്വത്തില്‍ നിന്നു അകറ്റാന്‍ സംവിധായകന്‍ ശ്രമിക്കുന്നു.
നിലവാരമുള്ള തമാശകള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് സിനിമ.അവര്‍ത്തന വിരസതയുള്ള ചളികളല്ല  സുരാജ് ഇത്തില്‍ പയറ്റിയിരിക്കുന്നത്. തീവ്രവാദത്തെയും നമ്മുടെയെല്ലാം പെതുബേധത്തെയും സുരാജ് തമാശയിലൂടെ വിവിമര്‍ശിക്കുന്നു. എല്ലാത്തിലും ഉപരി ഇതു ചെയ്യാന്‍ ശ്രമിച്ച സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ശിക്കാര്‍,എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നി പുതിയ സിനിമകള്‍ ചിത്രീകരിച്ച തൊടുപുഴയില്‍ തന്നെയാണു  'ഒരിടത്തൊരു പോസ്റ്റ്മാനും ചിത്രകരിച്ചത്.

September 19, 2010

ഫണ്ടിങ്ങിന്റെ രാഷ്ടിയം (എന്റെ ആദ്യ വിവര്‍ത്തനം)




ആഫ്രിക്കന്‍/അമേരിക്കന്‍ അനുഭവങ്ങളെ ചിത്രികരിക്കുന്ന സിനിമകളിലെ പ്രശ്‌സതനായ നടനും നിരവധി ടെലിവിഷന്‍ പരിപാടികളിലേയും ചലച്ചിത്രനിര്‍മ്മാണത്തിലേയും സജീവസാന്നിദ്ധ്യമാണ് ഡെന്നി ഗ്ലോവര്‍. ജോസ്‌ലിന്‍ ബാര്‍നസ് പ്രശ്‌സ്തയായ എഴുത്തുകാരിയും നിര്‍മ്മാതാവുമാണ്. ശബ്ദരഹിതരായവരുടെ കഥ ലോകത്തോട് അവരെകൊണ്ട് തന്നെ പറയിക്കുന്നതിനും കിഴക്കിനെ സാമൂഹിക സാമ്പത്തികമായി സഹായിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ആഫ്രിക്കന്‍ സംവിധായകരുമായി ഉപജാപം നടത്തുന്ന louverture films ന്റെ സഹസ്ഥാപകരുമായ ഗ്ലോവറും ജോസ്‌ലിനുമായി ഒരു സംഭാഷണം നടത്തുന്നതിനായാണ് ഞാന്‍ ന്യൂയോര്‍ക്കിലെത്തിയത്. അതുപോലെ തന്നെ മാര്‍ഗദര്‍ശിനി എന്ന നിലയിലും സഹായി എന്ന നിലയിലും ആഫ്രിക്കന്‍ സംവിധായകരിലുപരി ലോകസിനിമയുമായുള്ള ഇവരുടെ ബന്ധത്തിലേക്ക് ഈ വര്‍ത്തമാനങ്ങള്‍ വെളിച്ചം വീശുന്നു. മനുഷ്യജീവിതതത്തില്‍ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കുപരി സിനിമയിലും അതിന്റെ അഘാതമായ സ്വാധീനത്തെക്കുറിച്ച് അവര്‍ തീക്ഷണമായ വിചാരങ്ങള്‍ പങ്കുവഹിക്കുന്നു. മനോഹരവും സമര്‍ത്ഥവുമായി കഥപറയുന്നതിലുപരി തികച്ചും വ്യത്യസ്തമായ രീതിയില്‍ ആഗോളവത്കരണത്തിന്റെ പ്രതിഫലനങ്ങള്‍ എങ്ങിനെ നമ്മെയും നമ്മുടെ അസ്ഥിത്വത്തെയും സ്വാധിനിച്ചുവെന്നും അവര്‍ പ്രേക്ഷകന് പറഞ്ഞുനല്‍ക്കുന്നു.

Ø നിങ്ങള്‍ 2005ല്‍ louverture films തുടങ്ങി, ഇങ്ങനെ ഒരു കമ്പനിയുടെ ആവശ്യകത എന്താണ്?.
ജോസ്‌ലിന്‍ ബാര്‍നസ്: ഫിലിം ഇന്‍ട്രസ്റ്റിയില്‍ ഏതുതരം ചിത്രത്തെയാണോ ഞങ്ങള്‍ കാണാന്‍ ആഗ്രഹിച്ചത് അത്തരം സിനിമകള്‍ ഏറെ കാലത്തെ തിരച്ചിലിനൊടുവിലും ഞങ്ങള്‍ക്ക് കണ്ടെത്തുവാന്‍ സാധിച്ചില്ല. 1999ല്‍ സെന്‍ഗലിലെ ഒരു ഫിലിം സെറ്റിലില്‍ നിന്നാണ് ആദ്യം പരിചയപ്പെടുന്നത്. ഞാന്‍ മാലി സംവിധായകനായ cheikh oumar sissoko രചിച്ച കഥ ഡെന്നി വായിക്കുകയും ആ കഥ വളരെ കാമ്പുള്ളതാണെന്ന് മനസ്സിലാക്കിയതുകൊണ്ടും ആ സംവിധായകനോടുള്ള ബഹുമാനം കൊണ്ടും ഒരു കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് ഡെന്നി വാഗ്ദാനം ചെയ്തിരുന്നു. വര്‍ഷങ്ങളായി ഞങ്ങളെ സ്വാധീനിക്കുകയും ഞങ്ങള്‍ ആദരിക്കുകയും ചെയ്തിരുന്ന ആഫ്രിക്കന്‍ സിനിമയെ കുറിച്ച് അവിടത്തെ സംവിധായകരെ കുറിച്ചും ഞങ്ങള്‍ ഗൗരവമായി സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് ഞങ്ങള്‍ ഏതാനും പ്രൊജക്ടുകളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. ഞങ്ങളുടെ ബന്ധം വളരുന്നതനുസരിച്ച് ഞങ്ങള്‍ കൂടുതല്‍ സര്‍ഗാത്മകമായി ചിന്തിച്ചു തുടങ്ങി. ''എന്തുകൊണ്ട് ആഫ്രിക്കയില്‍ നിന്നും മറ്റു പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ നിന്നും സിനിമ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല. എന്തുകൊണ്ടാണ് Ousmane sembene പോലുള്ള മഹത്തായ സംവിധായകന്‍മാരുടെ ചിത്രങ്ങള്‍ പോലും അമേരിക്കയില്‍ ഒരാഴ്ച്ചയില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെടാത്തത്''- ഈ ചിന്തകള്‍ അന്നു ഞങ്ങളെ ഏറെ അലട്ടയിരുന്നു. ഇത് ചില ഇടപെടലുകള്‍ നടത്തേണ്ട മേഖലയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഒരുപക്ഷേ അത് കിഴക്കന്‍ സംവിധായകര്‍ക്ക് കിഴക്കുമായി ദൃഢമായ പാലം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആഫ്രിക്കയിലും ലാറ്റിന്‍ ദേശങ്ങളിലും നിക്ഷേപിക്കുക വഴി അവിടത്തെ പ്രാദേശിക നിര്‍മാതാക്കള്‍ സ്വയം പര്യാപ്തമാകുന്നു. അതിനാല്‍ അടുത്ത ചിത്രത്തിന്റെ ധനസഹായത്തിനായി അവര്‍ക്ക് അമേരിക്കയിലോ യൂറോപ്പിലോ പോകേണ്ടിവരില്ല. നിങ്ങള്‍ ചിത്രീകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഫണ്ടിങ്ങും നടത്തിയാല്‍ പ്രതിഭാസമ്പന്നരായ ചലചിത്ര പ്രവര്‍ത്തകര്‍ സ്വാഭാവികമായും മുഖ്യധാരയിലേക്ക് കടന്നുവരും. അവര്‍ കിഴക്കിന്റെ ദൃശ്യചാരുതയെ വെല്ലുന്നവരായിരിക്കും. ''ഇയാള്‍ എത്ര നല്ല സംവിധായകന്‍. എന്തുകൊണ്ട് നമുക്ക് ഇദ്ദേഹത്തെ അമേരിക്കന്‍ ചിത്രം ചെയ്യുന്നതിനായി ക്ഷണിച്ചുകൂടാ'' എന്ന വിചാരം നിശ്ചയമായും പ്രേക്ഷകന്റെ മനസ്സിലുണര്‍ത്തുവാന്‍ അവര്‍ക്ക് സാധിക്കും. അവരുടെ കഴിവുകളുടെ പരിഭോഷണം എന്നതിലുപരി അവരെ സഹായിക്കല്‍ സിനിമ വ്യവസായത്തെ ശക്തമായി സ്വാധീനിക്കും. അതിനാല്‍ ഈ വീക്ഷണത്തെ പ്രായോഗികവല്‍ക്കരിക്കാന്‍ കലാകാരന്‍മാരെയും നിര്‍മാതാക്കളെയും ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ഈ പ്രസ്ഥാനവുമായി മുന്നോട്ട് പോകുന്നു. 

Ø എന്തുകൊണ്ടാണ് നിങ്ങള്‍ Louvertue films എന്ന് നിങ്ങളുടെ കമ്പനിക്ക് പേര് നല്‍കിയത്?
ജോസ്‌ലിന്‍ ബാര്‍നസ്: Haitian വിപ്ലവത്തെ ആധാരമാക്കി വിപ്ലവ നായകന്‍ Toussaint Louvertue -നെക്കുറിച്ച് വിജയ് ബാലകൃഷ്ണന്‍ തിരക്കഥ എഴുതിയ ചിത്രത്തിലാണ് ഞങ്ങള്‍ ആദ്യമായി ജോലി ചെയ്തത്. C.L.R Jones-ന്റെ Black Jcobins പോലുള്ള കൃതികളില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് ഡെന്നി രണ്ട് ദശകങ്ങളായി ചലചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുകയും നാടകം ചെയ്യുകയും ചെയ്ത കഥയായിരുന്നു അത്. അവിചാരതകളെ നേരിടുന്നതില്‍ Toussaint Louvertue-നേക്കാള്‍ നല്ല ഉദാഹരണം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ കമ്പനിക്ക് ആ പേര് തന്നെ നല്‍കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എല്ലാ സാമ്രാജ്യത്വ ശക്തികളെയും അടിയറവ് പറയിച്ച അപൂര്‍വ്വമായ വിപ്ലവമായിരുന്നു അത്. Breda എന്ന Toussaint Louvertue-ന്റെ അടിമ പേര് ഒഴിവാക്കുന്നതിനായ് ഫ്രഞ്ച് ജനറലാണ് ആദ്യമായി അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. എല്ലാ പോരാട്ടങ്ങളിലും ഒരു തുടക്കം (ouvertue) നടത്തുവാനുള്ള Toussain-ന്റെ അപാരമായ കഴിവിനെ ബഹുമാനിച്ചുകൊണ്ടാണ് അദ്ദേഹം അങ്ങനെ വിളിച്ചത്. ഒരു പുതിയ തുടക്കത്തിനായി സ്ഥാപിച്ച ഞങ്ങളുടെ കമ്പനിക്ക് ഏറ്റവും ഉചിതമായ പേര് അതാണെന്ന് ഞങ്ങള്‍ കരുതി. 
നമ്മുടെ ചരിത്രത്തില്‍ നിന്ന് അമേരിക്കന്‍ വിപ്ലവത്തിന്റെയും ഫ്രഞ്ച് വിപ്ലവത്തിന്റെയും ചരിത്രമെങ്കിലും നാം മനസ്സിലാക്കണം. സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ചും മനുഷ്യാവകാശ പ്രഖ്യാപനങ്ങളെക്കുറിച്ചും നാം പഠിച്ചിട്ടുണ്ട്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സമകാലികമായ ആ വിപ്ലവം നാം പഠിക്കാതെ പോയി. ആ വിപ്ലവം ഒരിക്കലും വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രമായിരുന്നില്ല. എന്ത് കൊണ്ട് മുന്നാം വിപ്ലവം ചരിത്രത്തില്‍ നിന്ന് മാഴ്ച്ച് കളയപ്പെടുവന്നതിന് പല ഉത്തരങ്ങളുണ്ട്. അവയില്‍ ചിലത് സ്പഷ്ടമാണ്. എന്നാല്‍ അവയാകട്ടെ ലോകത്തോട് വിളിച്ച് പറയുക പ്രയാസകരവുമാണ്. പലരും പലരീതിയില്‍ ഈ കഥ അവതരിപ്പിക്കുവാന്‍ ശ്രമിച്ചു. പ്രശസ്തരായ Paul Robeson, Sergei Eisenstein, Bertolt Brecht, Aime Cesaire പോലുള്ള പ്രമുഖരായ വ്യക്തിത്വങ്ങള്‍ അതിനായി ശ്രമിച്ചിരുന്നെങ്കിലും പൂര്‍ണവിജയം പ്രാപിക്കുവാന്‍ സാധിച്ചില്ല. ഈ കഥ എത്ര ആകര്‍ഷണീയവും ലോക ചരിത്രത്തിന് എത്ര വിലപ്പെട്ടതാണെന്നും പരിഗണിക്കുമ്പോള്‍ ആ കഥക്ക് ആഫ്രിക്കന്‍ ജനതയും കുടിയേറ്റക്കാരും അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഘടനാപരമായ പ്രശ്‌നങ്ങളെ (Structural) സത്യസന്ധമായി ചിത്രീകരിക്കാന്‍ സാധിക്കുന്നു. 

Ø നിങ്ങള്‍ Louvertue films-ല്‍ നിര്‍മിച്ച ഏതാനും ചിത്രങ്ങളെ കുറിച്ച് നമുക്ക് സംസാരിക്കാം. ഐ.എം.എഫും ലോകബാങ്കും എങ്ങനെയാണ് ദാരിദ്ര്യ നിര്‍മാജനത്തിനുപകരം ദാരിദ്ര്യത്തെ വ്യാപിപ്പിക്കുന്നത് എന്നവതരിപ്പിക്കുന്ന 'ബമാക്കോ' എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കാമോ?
ഡെന്നി ഗ്ലോവര്‍: ഞങ്ങളുടെ സ്വപ്നങ്ങളുടെ ആദ്യ സാക്ഷാത്കാരമായിരുന്നു 'ബമാക്കോ'. ദൃഢമായ ഒരു ബന്ധം പടിഞ്ഞാറുമായി സ്ഥാപിക്കണമെന്ന് വിചാരിച്ചപ്പോള്‍ അത് ഒരു സുപ്രശ്‌സതനായ സംവിധായകനുമായി ആയിരിക്കണമെന്ന് വിചാരിച്ചില്ല. യാഥര്‍ശ്ചികമായി പടിഞ്ഞാറില്‍ മാത്രമല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന യുവ സംവിധായകന്‍ അബ്ദുറഹ്മാന്‍ സിസാക്കോവിനെയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അദ്ദേഹവുമായി ഇടപെടുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയും ചെയ്തപ്പോള്‍ മനസ്സിലായ ഒരു കാര്യം, ഞങ്ങള്‍ കഥപറഞ്ഞുകൊടുത്ത് ചെയ്യുന്നതിലുപരി ഒരു സംവിധായകന്റെ സ്വത്വത്തെ അംഗീകരിച്ചുകൊണ്ട് കഥ തിരഞ്ഞെടുക്കുകയും അവക്ക് സഹായം നല്‍കുകയും ആണ് വേണ്ടത്. 
ഞങ്ങള്‍ ദര്‍ശനങ്ങളെക്കുറിച്ച് വാചാലമാകുന്നതിലപ്പുറം ഞങ്ങളുടെ അദ്ധ്വാനവും സമ്പത്തും അതിനുവേണ്ടി ചിലവഴിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. പടിഞ്ഞാറിനെയും വര്‍ണവിവേചനം അനുഭവിക്കുന്ന ജനതയെയും പാര്‍ശ്വവല്‍കൃത ജനതയെയും മുന്നില്‍ വെച്ച് നമ്മള്‍ ചിന്തിക്കുമ്പോള്‍ നാം കൂടി ഭാഗവാത്താകേണ്ട കഥയാണ് നമ്മുടെ മുന്നില്‍ തെളിയുന്നത്. ഒരേ സമയത്തും ഗൗരവമായി ചിന്തിക്കുകയും അതിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സംവിധായകന്‍മാരെയാണ് ഞങ്ങള്‍ തിരഞ്ഞെടുക്കുക. എനിക്ക് തോന്നുന്നു ബമാക്കോ ഒറു പരീക്ഷണമായിരുന്നു. അതില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചു. ഒരു നിര്‍മാതാവെന്ന നിലയില്‍ താന്‍ ചെയ്യാന്‍ പോവുന്നത് ഏറെ പ്രധാനപ്പെട്ട ദൗത്യമണെന്ന് നാം മനസ്സിലാക്കേണ്ടത്. നിങ്ങള്‍ 16 ചിത്രങ്ങള്‍ നിര്‍മിച്ചുവെന്നതോ രണ്ടെണ്ണം മാത്രം നിര്‍മിച്ചു എന്നതോ അല്ല പ്രധാനം. മറിച്ച് നിങ്ങള്‍ ചെയ്യുന്നത് ഏറെ പ്രധാനമാണെന്ന വിശ്വാസത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. പൊതുവെ സ്വീകരിക്കുന്ന ചില പാരമ്പര്യങ്ങള്‍ നാം വെടിയേണ്ടതുണ്ട്. എല്ലാത്തിലുമുപരി ''ഇവര്‍ എന്തോ ചെയ്യാന്‍ ശ്രമിച്ചിരുന്നു. നാം എങ്ങനെ അടുത്തപടി മുന്നോട്ട് വെക്കും'' എന്ന് ചിന്തിക്കുന്ന അടുത്ത തലമുറയെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഒരിക്കല്‍ പോലും സ്റ്റേജില്‍ കയറാത്ത ഞാന്‍ ആദ്യമായി അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ എല്ലാ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കപ്പുറം ഞാനി ലോകത്ത് ഉണ്ടായിരിക്കുക എന്നത് ഒരു ഉപകാരമായിരിക്കും എന്ന് ഞാന്‍ പഠിച്ചു. അദ്ധ്വാനിച്ച് പണിയെടുത്താല്‍ ജനങ്ങള്‍ പറയും എന്തോ ഇവിടെ സംഭവിക്കുന്നു, ആ സംസാരം എന്നെക്കുറിച്ചുള്ള എന്റെ വിചാരങ്ങളെ തന്നെ സ്വാധീനിക്കും, അതാണ് അടുത്ത പരിവര്‍ത്തനം. എനിക്ക് തോന്നുന്നു ഇത്തരം കമ്പനികളുടെ മാതൃകകള്‍ ചില സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കിയേക്കാം. 
പ്രശസ്ത ഈജിപ്ഷ്യന്‍ സംവിധായകന്‍ ജിഹാന്‍ ഇ തഹാരിയുടെ ഡോക്യുമെന്ററി 'ക്യൂബ ആന്‍ ആഫ്രിക്കന്‍ ഇല്‍ത്താരി' ഞാന്‍ കണ്ടപ്പോള്‍ Amilcar Cabarl-യുടെയും Fidel Castro-യുടെയും മുഖം മനസ്സില്‍ തെളിഞ്ഞുവന്നു. ഞാന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെയും മാല്‍ക്കമിന്റെയും കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ഇപ്പോഴും അതില്‍ എന്തോ പ്രതിധ്വനിക്കുന്നത് കാണാം. നമ്മളിലെല്ലാം അത്തരം വികാരങ്ങള്‍ കുടികൊള്ളുന്നുണ്ട്. അത്തരം വീക്ഷണ്ങളെ ബലപ്പെടുത്തുന്നതിനെയും ഈ ലോകത്തെ മുഴവന്‍ ജനങ്ങളും സ്വന്തത്തെ വീക്ഷിക്കുന്ന കോണിനെ കേന്ദ്രീകരിക്കുവാനും ആത്മാഭിമാനത്തെ സംരക്ഷിക്കുവാനും സാധിച്ചാല്‍ ഞങ്ങളുടെ ഈ ദൗത്യം മനോഹരവും അര്‍ഥവത്തവുമായിരിക്കും. 

Ø ബമാക്കോ ആഗോള വല്‍ക്കരണത്തെ വിചാരണ ചെയ്യുന്നു എന്ന് പറയപ്പെടുന്നു. വിശദീകരിക്കാമോ?
ജോസ്‌ലിന്‍ ബാര്‍നസ്: പ്രസ്്്തുത ചിത്രത്തില്‍ മാലിയുടെ തലസ്ഥാനമായ ബമാക്കോയുടെ മധ്യത്തിലാണ് കഥ നടക്കുന്നത്. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു കണിഷിതമായ സിനിമക്കപ്പുറം ആഫ്രിക്കന്‍ ജനതക്ക് ചിന്തിക്കാവുന്ന, അവര്‍ക്ക് സത്യപ്പെടുത്താവുന്ന, അവര്‍ക്ക് അവരുടെതായ വായന നടത്താവുന്ന പറ്റിയ സിനിമയാണ് ഞങ്ങളുടെ മനസ്സില്‍ തെളിഞ്ഞത്. പലപ്പോഴും ഉണ്ടാവുക വാഷിങ്ങ്‌ടെണില്‍ നിന്നും മറ്റും പടിഞ്ഞാറന്‍ ലോകത്ത് നിന്നുമായിരിക്കും. പക്ഷേ സിനിമയുടെ പ്രത്യഘാതങ്ങള്‍ അനുഭവിക്കേണ്ട ഒരു ജനത പലപോഴും ഇവയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു. ഇത്തരം തിരുമാനങ്ങളെയും സാമൂഹിക ഘടനെയും മാറ്റി പണിയേണ്ടരിക്കുന്നു. അതാണ് ബമാക്കോ പറയുന്നത്.

** വംശിയതയെയും അടിച്ചമര്‍ത്തലിനേയും കുറച്ച് ചിന്തിക്കുബോള്‍ എന്താണ് മനസില്‍ തെളിയുന്നത്. നിങ്ങള്‍ നിങ്ങളുടെ ചിത്രത്തില്‍ അതിനെ എങ്ങനെ ചിത്രകരിച്ചു ? 
ജോസ്‌ലിന്‍ ബാര്‍നസ്: പലതരത്തിലുള്ള ഇടപാടുകള്‍ വാസ്തവത്തില്‍ വംശീയതയെയും അടിച്ചമര്‍ത്തലിന്റെയും വാര്‍പ്പ് മാതൃകകളെയും ഭരണ വര്‍ഗത്തിന്റെയും കാഴ്ച്ചപാടുകളെയും മാറ്റിമറിച്ചിരിക്കുന്നു. നാം ഇങ്ങനെ ചരിത്രപരമായി ഒരു പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചാണ് അതിന്റെ ചട്ടകൂട് രൂപപ്പെടുക. നാം ആരോഗ്യപ്രശ്‌നത്തെയും വംശീയതെയും വിദ്യാഭ്യാസത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ ആ പ്രശ്‌നത്തോടനുബന്ധമായ വേറെ കുറെ പ്രശ്‌നങ്ങള്‍ കൂടിയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. 

Ø എങ്ങനെയാണ് ഈ പ്രശ്‌നങ്ങളോട് സിനിമയിലൂടെ പ്രതികരിക്കാന്‍ സാധിക്കുക? കാരണം താങ്കള്‍ സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ആളെന്ന നിലയില്‍...
ഡെന്നി ഗ്ലോവര്‍: ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതു പോലെയുള്ള കഥകള്‍ തന്നെയാണ് താങ്കളും പറയാന്‍ ശ്രമിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. സംസ്‌കാരം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിനെ പുനഃനിര്‍മിക്കാനും പുനഃസമര്‍പ്പിക്കാനും സിനിമയിലൂടെ സാധിക്കുന്നു. നാം ചെയ്യുന്ന അതിപ്രധാനമായ ചരിത്ര ദൗത്യമാണ്. ഞാന്‍ കരുതുന്നു ഇതൊരു തുടക്കമാണ്. ജീവ തുടിപ്പുള്ള ഏതാനും കഥകളെ പരസ്പരം കോര്‍ത്തിണക്കുന്നതിലൂടെ നമ്മുടെ സ്വത്വത്തെ തന്നെയാണ് നിര്‍വചിക്കുവാന്‍ ശ്രമിക്കുന്നത്. ഒരു പ്രത്യേക കഥയെ ചര്‍ച്ചയാക്കാനും അതിന് ഒരു പ്രസ്ഥാനമാക്കി മുന്നോട്ട് കൊണ്ടുപോകാനും നമുക്ക് സാധിക്കുമോ?. അതാണ് ഒരു സിനിമയുടെ ശക്തി എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. പുതിയ ബന്ധങ്ങളെക്കുറിച്ച്, പുതിയ സംവാദങ്ങളെക്കുറിച്ചും അതില്‍ എല്ലാം ഉപരി ഊര്‍ജ്ജ്വസ്വലമായ സംവാദത്തിനുള്ള അവസരത്തെ മുന്നോട്ട് വെച്ച ചിത്രമായിരുന്നു ബമാക്കോ. 

Ø നാം നേരത്തെ ആഗോള വല്‍ക്കരണത്തെക്കുറിച്ച് നാം ചര്‍ച്ചചെയ്തു. നിങ്ങളുടെ ചിത്രങ്ങളെ മുന്നില്‍ വെച്ചുകൊണ്ട് ആഗോളവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, സിനിമാ വ്യവസായത്തെ ഈ പ്രതിഭാസം എത്രമാത്രം ബാധിച്ചിട്ടുണ്ട്?
ഡെന്നി ഗ്ലോവര്‍: നാം എല്ലാം ഒന്നാണ് നാം എല്ലാം സാംസ്‌കാരികമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നതുപോലുള്ള അസാധാരണമായ വാര്‍പ്പ് മാതൃകകളല്ല ഇന്നുള്ളത്. എല്ലാവരുടെയും കഥകളെ അവരുടെ സ്വത്വമായി അംഗീകരിക്കേണ്ടിയിരിക്കുന്നു. ഒരു കഥയെ അടിസ്ഥാനമാക്കികൊണ്ട് അതില്‍ നിന്ന് യുക്തി രഹിതമായി പല കഥകളും മെനയുക എന്നതാണ് ഇന്നത്തെ രീതി. സാംസ്‌കാരിക ബന്ധമുള്ള രാജ്യങ്ങളുടെ ദേശീയ സിനിമ വ്യവസായത്തെ അമേരിക്കന്‍ ചിത്രങ്ങള്‍ മാനസികമായി അതിജയിക്കുന്നു. കനേഡിയന്‍-ഇറ്റാലിയ-ഫ്രഞ്ച് സിനിമകള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ചിന്തിക്കുമ്പോള്‍ അമേരിക്കയുടെ കേന്ദ്രീകൃത സംസ്‌കാരം അതീവേഗം എല്ലാത്തിനെയും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. കാരണം ഈ സംസ്‌കാരം ഒരു ഹിംസ്ര ജന്തുവാണ്. 

DINNER DIPOLAMACY: ഇഫ്ത്താറുകളില്‍ സംഭവിക്കുന്നത്...


DINNER DIPOLAMACY കടന്നുവരുന്നത് അങ്ങു തലസ്ഥാനത്തു നിന്നാണ്. ഇന്നും അങ്ങ് നമ്മുടെ ഇന്ദ്രപ്രസ്ഥത്തില്‍ നമ്മുടെ തലവര മാറ്റുന്ന പല തീരുമാനങ്ങളും ഉണ്ടാകുന്നത് ഈ സല്‍ക്കാരങ്ങളിലാണ്, (ഉദ. അണവ കരാര്‍ ബില്‍). ഇതിന്റെ ഭാഗമാണ് നമ്മുടെ ഇഫ്ത്താര്‍ മീറ്റുകള്‍. അതിനു ചില രാഷ്ടിയമുണ്ട്!!... ഭക്ഷണത്തിന്റെ രാഷ്ടിയം!!!
                   സമഭാവനയുടെയും, സഹവര്‍ത്തിത്തതിന്റെയും സാഹേദര്യത്തി്‌ന്റെയും പ്രതീകമണ് ഇഫ്ത്താറുകള്‍.ഈ റമദാനില്‍ നമ്മുടെ സാമുഹിക-സാംസാകാരിക- രാഷ്ടിയ സംഘടനകളുടെ തല മുതല്‍ വാലുവരെയുള്ള ഘടകങ്ങള്‍ ഇഫ്ത്താര്‍ മീറ്റുകള്‍ സംഘടിപ്പിക്കുന്നു.നല്ലത്!!
                                           പക്ഷെ,ഇന്ന് ഇഫ്ത്താര്‍ മീറ്റുകള്‍ ആളുകളെ ചവിട്ടി താഴ്ത്തുന്നതിനും ഒറ്റപ്പെടുത്തതിനും അതിവിദ്ധക്തമായി ഉപയോഗിക്കപ്പെടുന്നുണ്ടോ?? സംഘന പക്ഷപാതിത്വത്തിനും സ്വാര്‍ത്ഥ താത്പര്യങ്ങ്ള്‍ക്കും വേണ്ടി ഇഫ്ത്താര്‍ മീറ്റുകള്‍ ഉപയേഗിക്കുന്നത് ശരിയാണോ???

(ഉദഃ ലീഗ് സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ മീറ്റുകളില്‍ അര്‍.എസ്.എസ് കാരനെ കണ്ടാല്‍ പോലും ജമാഅത്തിന്റെയോ പോപ്പുലര്‍ ഫ്രണ്ടിന്‍െയോ ഒരുകുട്ടിയെ പോലും കാണില്ല,)
0എല്ലാ സംഘടനകളും ഈ കാര്യത്തില്‍ മോഷമല്ല.










Kamal vengara: 
ഡിന്നര്‍ ഡിപ്ലോമസിയുടെ ആവിഷ്ക്കാരം തന്നെയാണു സോഷ്യല്‍ ഇഫ്ത്താറുകള്‍. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് വന്ന ഇത്തരം ഇഫ്താറുകളുടെ ധര്‍മം എന്താണു? ആളുകളെ അടുപ്പിക്കാനും അകറ്റാനും; സ്നേഹവും ദേഷ്യവും ആവിഷ്ക്കരിക്കലാണോ ? ഇത്തരം നോമ്പ് തുറസല്‍കാരങ്ങള്‍ വ്രതം ഉയര്‍ത്തിപ്പിടിക്കുന്ന സമഭാവനയുടെ മാത്രമല്ല ഡിന്നര്‍ ഡിപ്ലോമസിയുടെ പ്രായോഗിക പാഠങ്ങള്‍ കൂടിയാണു കാറ്റില്‍ പറത്തുന്നത് .









'വിരോധസല്‍കാരങ്ങള്‍' നോമ്പിന്റെ പേരില്‍ വേണോ?

അച്ഛന്‍

മൗനം പരന്ന ആ രാത്രി
ചിരിക്കും കറുപ്പായിരുന്നു.
ദൂരെ എവിടെയോ സംഗീതം
പൊഴിക്കുന്ന രാക്കുയില്‍
അടര്‍ന്നറ്റ പുല്ലാങ്കുഴല്‍
ചേതനയറ്റ കൈകളില്‍
നിര്‍ത്താതെ തേങ്ങുന്നു.
വഴി തെറ്റി പറന്ന രാപ്പാടി
രാത്രിയുടെ മാറില്‍
ഇരുട്ടിനെ പുണര്‍ന്ന്
എങ്ങോ മറഞ്ഞു....
ദൂരെ..... ദൂരെ

മലബാറിലെ കുട്ടികള്‍ക്കും ചോദിക്കാനുണ്ട്


കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭം വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ചോദ്യം തന്നെയാണ് ഈ വര്‍ഷവും ചോദിക്കാനുള്ളത്. വിദ്യാര്‍ഥികളുടെ അവകാശത്തിന് വേണ്ടി പൊരുതാന്‍ എസ്.എഫ്.ഐ കാരനായി അനുഭവമുള്ള ബുദ്ധിജീവിയായ വിദ്യാഭ്യാസ മന്ത്രിയോട് ചോദിക്കേണ്ടേ? നിങ്ങള്‍ യഥാര്‍ഥ കമ്യൂണിസ്റ്റ്കാരനല്ലേ? അല്ലെങ്കില്‍ കപട സദാചാരം, കപട ആത്മീയത, കപട രാഷ്ട്രീയത എന്നീ 'കപട' വാക്കുകളുടെ നിഘണ്ടുവില്‍ കപട കമ്യൂണിസവും നിങ്ങള്‍ ചേര്‍ത്തെഴുതിയോ?

കാര്യക്ഷമതാ വര്‍ഷമായി ആചരിച്ചാലും നൂറില്‍ തൊണ്ണൂറ്റി അഞ്ച് ആളെ ജീവിപ്പിച്ചും സൗജന്യപാഠപുസ്തകം കൊടുത്തും വിദ്യാഭ്യാസ വകുപ്പ് കെങ്കേമമായി 'കാര്യക്ഷമത' യോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്ന ഈ അവസരത്തില്‍ മന്ത്രിയോട് പറയാന്‍ ഒരു കാര്യം മലബാറിലെ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു സീറ്റുകള്‍ ഇല്ലത്രെ!. കാരണമോ സര്‍ക്കാറിന്റെ അടുത്ത് പണമില്ലത്രെ!.
ഒരു ന്യായമായ സംശയം ചോദിക്കട്ടെ:
കോഴിക്കോടും മലപ്പുറവും ഭരിക്കുന്ന മന്ത്രി തന്നെയല്ലെ തിരുവനന്തപുരവും കൊച്ചിയും ഭരിക്കുന്നത്? എം.എ ബേബി തന്നെയല്ലെ ഇവരുടെ വിദ്യാഭ്യാസ മന്ത്രി. പിന്നെയെങ്ങിനെ മലബാറിലെ 100 കുട്ടികള്‍ ജയിച്ചാല്‍ 60% സീറ്റും തിരുവിതാംകൂറിലെ വിദ്യാര്‍ഥികള്‍ ജയിച്ചാല്‍ 100% ത്തില്‍ കൂടുതല്‍ സീറ്റും വന്നു. സര്‍ക്കാറിന്റെ പണം മലബാറിന്റെ കാര്യത്തില്‍ ചിലവഴിക്കാന്‍ പറ്റില്ല എന്ന അലിഖിത നിയമം നിങ്ങള്‍ ഭരണഘടനയില്‍ ചേര്‍ത്തെഴുതിയോ?.

1956 മുതല്‍ 2007 വരെയുള്ള അരനൂറ്റാണ്ട് കാലത്തെ മലബാറിനോടുള്ള അവഗണനക്ക് കാര്‍മികത്വം വഹിച്ചത് ആരൊക്കെ?.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കെടാത്ത സമരവീര്യവുമായി പോര്‍ക്കളങ്ങളെ ചൂടുകൊള്ളിച്ച ഒരു പ്രോജ്വല പാരമ്പര്യം മലബാറിനുണ്ട്. അതിനെ പുനര്‍നയിക്കുക എന്നത് ചരിത്രത്തോടുള്ള ബാധ്യതയും കാലത്തിന്റെ രാഷ്ട്രീയവുമാണ്. അധികാര വര്‍ഗത്തെയും ജനാധിപത്യ സമൂഹത്തിലെ മേലാളന്‍മാരെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെയും അതിജയിക്കുന്ന നിശ്ചയദാര്‍ഢ്യവും പോരാട്ട വീര്യവും ഒന്നു ചേരുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള സമരം ലക്ഷ്യത്തിലെത്തും. തീര്‍ച്ച.

ഒരു കാര്യമുറപ്പ്. മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആളിക്കത്തും. ഇവര്‍ വിഘടനവാദികളാണ് എന്ന വാദം ആരുന്നെയിച്ചാലും

കുന്ത്രാണ്ടം


ഒരു സ്ഥലത്ത് വിഷാദവാനായി കുത്തിയിരിക്കുന്ന പിശാചിനെ കണ്ടപ്പോള് ദൈവം ചോദിച്ചു
'എന്തു പറ്റി ?'
'നമ്മുടെ അടിമകളെ നിനക്ക് വഴി തെറ്റിക്കാന് പറ്റുന്നില്ല, അല്ലേ?'
'അതല്ല ദൈവമേ,
വഴിതെറ്റാത്ത ഏതെങ്കിലും ജീവി ഭൂമിയില് വേണ്ടേ? ഇനി അവന്മാരുടെ 'കുന്ത്രാണ്ട'ത്തിലേ 'സീനു'കള് കണ്ട് അങ്ങുകൂടി വഴി തെറ്റി പോകുമോ എന്നാണെന്റെ പേടി!!!!!!"

December 16, 2008

എന്റെ പ്രിയ ഗുരു കുറിക്കുന്നു ..


ചുവപ്പ്

രക്തം കുതിര്ന്ന് ചുവന്ന
പതാകയുമായി
അരിവാളിന്ന് മൂര്ഛകൂട്ടി
ചുറ്റികയുമൂയര്ത്തി
അവര് വന്നു.
രക്ത പതാകയുടെ മറവില്
അരിവാള് ഉയര്ന്ന് താണു
ചുറ്റിക ആഞു പതിച്ചു
പിന്നെ............
ചുവപ്പിന്റെ പ്രളയമായിരുന്നു
ചുവന്ന കൊടി ഒരിക്കല് കൂടി ചുവന്നു.
രക്തം കൊണ്ട് അവരെഴുതി
-സോഷ്വലിസം!-

- റാഷിദ്‌ U

December 15, 2008

നീ.....

നിറച്ചാര്ത്തില്ലാത്ത
നിലാവില്
നന്മ തേടിയിറങ്ങി ആ
നരന്
നിശയുടെ നിദ്രവേള
നിരങ്ങിനീങ്ങി
നിത്യേനെയെന്നോണം
നിരാശനായി
നിന്ന നില്പില് തന്നെ
നിശചലനായ
നിശാഗന്ധിയെപ്പോലെ...
-ആബിദ് എം. എ