Pages

September 19, 2010

മലബാറിലെ കുട്ടികള്‍ക്കും ചോദിക്കാനുണ്ട്


കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭം വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ചോദ്യം തന്നെയാണ് ഈ വര്‍ഷവും ചോദിക്കാനുള്ളത്. വിദ്യാര്‍ഥികളുടെ അവകാശത്തിന് വേണ്ടി പൊരുതാന്‍ എസ്.എഫ്.ഐ കാരനായി അനുഭവമുള്ള ബുദ്ധിജീവിയായ വിദ്യാഭ്യാസ മന്ത്രിയോട് ചോദിക്കേണ്ടേ? നിങ്ങള്‍ യഥാര്‍ഥ കമ്യൂണിസ്റ്റ്കാരനല്ലേ? അല്ലെങ്കില്‍ കപട സദാചാരം, കപട ആത്മീയത, കപട രാഷ്ട്രീയത എന്നീ 'കപട' വാക്കുകളുടെ നിഘണ്ടുവില്‍ കപട കമ്യൂണിസവും നിങ്ങള്‍ ചേര്‍ത്തെഴുതിയോ?

കാര്യക്ഷമതാ വര്‍ഷമായി ആചരിച്ചാലും നൂറില്‍ തൊണ്ണൂറ്റി അഞ്ച് ആളെ ജീവിപ്പിച്ചും സൗജന്യപാഠപുസ്തകം കൊടുത്തും വിദ്യാഭ്യാസ വകുപ്പ് കെങ്കേമമായി 'കാര്യക്ഷമത' യോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്ന ഈ അവസരത്തില്‍ മന്ത്രിയോട് പറയാന്‍ ഒരു കാര്യം മലബാറിലെ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു സീറ്റുകള്‍ ഇല്ലത്രെ!. കാരണമോ സര്‍ക്കാറിന്റെ അടുത്ത് പണമില്ലത്രെ!.
ഒരു ന്യായമായ സംശയം ചോദിക്കട്ടെ:
കോഴിക്കോടും മലപ്പുറവും ഭരിക്കുന്ന മന്ത്രി തന്നെയല്ലെ തിരുവനന്തപുരവും കൊച്ചിയും ഭരിക്കുന്നത്? എം.എ ബേബി തന്നെയല്ലെ ഇവരുടെ വിദ്യാഭ്യാസ മന്ത്രി. പിന്നെയെങ്ങിനെ മലബാറിലെ 100 കുട്ടികള്‍ ജയിച്ചാല്‍ 60% സീറ്റും തിരുവിതാംകൂറിലെ വിദ്യാര്‍ഥികള്‍ ജയിച്ചാല്‍ 100% ത്തില്‍ കൂടുതല്‍ സീറ്റും വന്നു. സര്‍ക്കാറിന്റെ പണം മലബാറിന്റെ കാര്യത്തില്‍ ചിലവഴിക്കാന്‍ പറ്റില്ല എന്ന അലിഖിത നിയമം നിങ്ങള്‍ ഭരണഘടനയില്‍ ചേര്‍ത്തെഴുതിയോ?.

1956 മുതല്‍ 2007 വരെയുള്ള അരനൂറ്റാണ്ട് കാലത്തെ മലബാറിനോടുള്ള അവഗണനക്ക് കാര്‍മികത്വം വഹിച്ചത് ആരൊക്കെ?.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കെടാത്ത സമരവീര്യവുമായി പോര്‍ക്കളങ്ങളെ ചൂടുകൊള്ളിച്ച ഒരു പ്രോജ്വല പാരമ്പര്യം മലബാറിനുണ്ട്. അതിനെ പുനര്‍നയിക്കുക എന്നത് ചരിത്രത്തോടുള്ള ബാധ്യതയും കാലത്തിന്റെ രാഷ്ട്രീയവുമാണ്. അധികാര വര്‍ഗത്തെയും ജനാധിപത്യ സമൂഹത്തിലെ മേലാളന്‍മാരെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെയും അതിജയിക്കുന്ന നിശ്ചയദാര്‍ഢ്യവും പോരാട്ട വീര്യവും ഒന്നു ചേരുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള സമരം ലക്ഷ്യത്തിലെത്തും. തീര്‍ച്ച.

ഒരു കാര്യമുറപ്പ്. മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആളിക്കത്തും. ഇവര്‍ വിഘടനവാദികളാണ് എന്ന വാദം ആരുന്നെയിച്ചാലും

No comments:

Post a Comment